ദൈവഹിതത്തിന് ആമേൻ പറഞ്ഞുകൊണ്ട് ഈ കാലഘട്ടത്തിന്റെ പ്രേഷിതരാകാം

പ്രീയ സഹോദരങ്ങളെ, നാം ജീവിക്കുന്നത് ലോക രാജ്യത്തിലാണ്. ഈ ലോകത്തിൽ ദൈവരാജ്യം സ്ഥാപിക്കുക എന്ന ദൈവപിതാവിന്റെ തിരുഹിതം നിറവേറ്റുവാനാണ് ദൈവമായിരുന്നിട്ടും മാനവരൂപം ധരിച്ച് ഈശോ നാഥൻ ഈ ലോകത്തിലേക്ക് കടന്നു വന്നത്. രക്ഷാകര പദ്ധതിക്ക് ദൈവത്തിന് മനുഷ്യന്റെ സഹകരണം ആവശ്യമായിരുന്നു. ദൈവഹിതത്തിന് മുൻപിൽ പരിശുദ്ധ കന്യകാ മറിയം നടത്തിയ ഫിയാത്ത് – സമ്പൂർണ്ണ സമർപ്പണത്തിലൂടെയുള്ള ആമേൻ പറച്ചിൽ രക്ഷാകര പദ്ധതിയുടെ തുടക്കമായിരുന്നു. ദൈവഹിതം വെളിപ്പെടുമ്പോൾ, പിതാവായ ദൈവത്തിന്റെ തിരുവിഷ്ടത്തിന് മുൻപിൽ ഞാൻ ആമേൻ പറയുവാൻ തയ്യാറാകുമ്പോൾ അവിടെ […]

ദൈവ കരുണയുടെ പ്രേഷിതരുടെ വിളിയും ശുശ്രൂഷയും ദൗത്യവും

പ്രീയ സഹോദരങ്ങളെ, ഈ കാലഘട്ടത്തിൽ കർത്താവിന്റെ കരുണയിൽ ശരണപ്പെട്ട് ദൈവകരുണയ്ക്കായി നിരന്തരം പ്രാർത്ഥിക്കുവാനും, ദൈവ കരുണ ലോകത്തോട് പ്രഘോഷിക്കുവാനും ദൈവ കരുണയ്ക്ക് സാക്ഷ്യം നൽകുവാനും, ദൈവ കരുണയിലൂടെ ലോക സുവിശേഷവൽക്കരണം എന്ന മഹാദൗത്യം സാധിതമാക്കുവാനുമായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കർത്താവ് തെരഞ്ഞെടുത്ത് കൂട്ടിച്ചേർത്ത ഈ കാലഘട്ടത്തിന്റെ ദൈവ കരുണയുടെ ശുശ്രൂഷകരാണ് നാം എന്ന ബോധ്യം നമ്മുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയും നമ്മെ സദാ പ്രവർത്തന നിരതരാക്കുകയും ചെയ്യും. കർത്താവാണ് എന്നെ വിളിച്ചത് എന്ന ഉത്തമ ബോധ്യം എനിക്ക് […]