Vimala Hrudaya Prathista

പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം – ✝️ പതിനഞ്ചാം ദിവസം

രണ്ടാം ഘട്ടം -ആത്മ ജ്ഞാനം

(ഒന്നാമത്തെ ആഴ്ച )

” ഒന്നാമത്തെ ആഴ്ചയിലെ എല്ലാ പ്രാർത്ഥനകളും ഭക്താനുഷ്ഠാനങ്ങളും ആത്മ ജ്ഞാനത്തിനും തങ്ങളുടെ പാപങ്ങളെ കുറിച്ചുള്ള പശ്ചാത്താപത്തിനുമായി ഉപയോഗിക്കണം. “

നമ്മുടെ അരൂപിയും യേശുവിന്റെ അരൂപിയും തമ്മിലുള്ള വൈരുദ്ധ്യത്തെപ്പറ്റി ഈ ആഴ്ചയിൽ അധികമായി പരിഗണിക്കേണ്ടതില്ല. നമ്മുടെ പാപങ്ങൾ, നമ്മെ എത്തിച്ച ദയനീയവും വിനീതവുമായ അവസ്ഥയെ കുറിച്ചാണ് നാം ധ്യാനിക്കേണ്ടത്. ക്രിസ്തീയ പരിപൂർണത എന്നത് നമ്മുടെ കർത്താവുമായുള്ള പരിപൂർണ ഐക്യമാണല്ലോ. അതിലേയ്ക്ക് നയിക്കുന്ന എളുപ്പവും സുനിശ്ചിതവും പരിപൂർണവുമായ മാർഗ്ഗമാണ് ഈ മരിയ ഭക്തി.നമ്മുടെ നിസ്സഹായതയും ദുരിതവും നന്നേ ബോദ്ധ്യപ്പെട്ടു കൊണ്ട് ഈ വഴിയിലേയ്ക്ക് ഗൗരവപൂർവ്വം പ്രവേശിക്കാം.
എന്നാൽ നമ്മെപ്പറ്റി തന്നെയുള്ള അറിവില്ലാതെ ഇത് എങ്ങനെ ലഭ്യമാകും?

ധ്യാന വായന

യഥാർത്ഥ മരിയ ഭക്തി

മൂന്ന് : നമുക്ക് നമ്മോട് തന്നെ മരിക്കാൻ മറിയം ആവശ്യമാണ്.

78.സത്കൃത്യങ്ങളെ പോലും കളങ്കപ്പെടുത്തുന്നത് നമ്മുടെ ദുഷിച്ച മനുഷ്യ പ്രകൃതിയാണ്. നിർമ്മല ജലം ദുർഗന്ധം വമിക്കുന്ന പാത്രത്തിൽ പകരുകയും നല്ല വീഞ്ഞ് ചീത്ത വീഞ്ഞിനാൽ മലിനമായ വീപ്പയിൽ ഒഴിക്കുകയും ചെയ്താൽ അവ ദുഷിക്കുകയും ദുർഗന്ധം വമിപ്പിക്കുകയും ചെയ്യും.

അപ്രകാരം ജന്മപാപത്താലും കർമ്മ പാപത്താലും മലിനമായ നമ്മുടെ ആത്മാവിലേയ്ക്ക് കൃപാവരവും സ്വർഗീയ മഞ്ഞു തുള്ളികളും ദൈവസ്നേഹമാകുന്ന രുചികരമായ വീഞ്ഞും പകരുമ്പോൾ മിക്കപ്പോഴും നമ്മിലുള്ള പാപം മൂലം ദുഷിച്ച പുളിമാവും തിന്മകളും ഈ ദാനങ്ങളെ മലിനമാക്കുന്നു.
നമ്മുടെ ഉത്തമമായ സുകൃതങ്ങൾ പോലും തിന്മയുടെ സ്വാധീനതയാൽ കളങ്കമാക്കപ്പെടുന്നു.
ആകയാൽ യേശുവുമായുള്ള ഐക്യത്തിലൂടെ മാത്രമേ പുണ്യപൂർണത കൈവരൂ.
അത് പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഏവനും തന്നിലുള്ള സർവ്വതിന്മകളെയും ഉന്മൂലനം ചെയ്യുക ഏറ്റവും ആവശ്യമാണ്. അല്ലാത്ത പക്ഷം വളരെ ചെറിയ കളങ്കം പോലും അങ്ങേയറ്റം വെറുക്കുന്ന ക്രിസ്തു നാഥൻ തന്റെ സന്നിധിയിൽ നിന്നും നമ്മെ ബഹിഷ്കരിക്കും.

സ്വാർത്ഥത്തെ നിഹനിക്കുവാൻ

1.പരിശുദ്ധാത്മാവിന്റെ പ്രകാശത്താൽ നമ്മുടെ അധഃപതിച്ച ആന്തരിക പ്രകൃതിയും നിത്യരക്ഷയ്ക്ക് സ്വയമായി ഒന്നും ചെയ്യാനാവാത്ത നിസ്സഹായതയും, നമ്മുടെ ബലഹീനതകളും അസ്ഥിരതയും കൃപാവര സ്വീകരണത്തിനുള്ള നമ്മുടെ അനർഹതയും നാം പൂർണമായും ഗ്രഹിക്കണം.
അല്പം പുളിപ്പ് വളരെയേറെ മാവിനെ പുളിപ്പിക്കുന്നത് പോലെ ആദിമ മാതാ പിതാക്കളുടെ പാപം നമ്മെ ഓരോരുത്തരെയും മലിനരാക്കി നശിപ്പിച്ചു.
നാം ചെയ്തിട്ടുള്ള മാരകവും ലഘുവും ആയ ഓരോ പാപവും -അവ ക്ഷമിക്കപ്പെട്ടതായാൽ പോലും -നമ്മുടെ ബലഹീനതകളെയും അസ്ഥിരതയെയും ദുഷ്പ്രവണതകളെയും വർദ്ധിപ്പിക്കുന്നു.അങ്ങനെ നമ്മുടെ ആത്മാവിൽ തിന്മ അവശേഷിപ്പിക്കുന്നു.

നമ്മുടെ ശരീരങ്ങൾ തീർത്തും ദുഷിച്ചതായതുകൊണ്ട് പരിശുദ്ധാത്മാവ് നമ്മുടെ ശരീരത്തെ “പാപത്തിന്റെ ശരീരം ” എന്നാണ് വിളിക്കുന്നത്‌.
( റോമ 6:6).പാപത്തിൽ അത് ഗർഭം ധരിക്കപ്പെട്ടു.(സങ്കീ.50:7)പാപത്താൽ അത് പോഷിപ്പിക്കപ്പെട്ടു. എല്ലാത്തരത്തിലുമുള്ള പാപങ്ങൾക്കും അത് വശകവുമാണ്. ആയിരമായിരം വ്യാധികൾക്കിരയായി അനുദിനം അത് ദുഷിച്ചു കൊണ്ടിരിക്കുന്നു. രോഗതിനടിപ്പെട്ടു ചീഞ്ഞു നാറി. പുഴുക്കളെ പുറപ്പെടുത്തുകയാണത് ചെയ്യുന്നത്.

ശരീരത്തോട് യോജിപ്പിക്കപ്പെട്ട ആത്മാവ് ജഡികമായിത്തീരുന്നു. അത് ജഡമെന്നു തന്നെയാണ് വിളിക്കപ്പെടുന്നത്.
” എല്ലാ ജഡവും അതിന്റെ മാർഗ്ഗത്തെ മലിനമാക്കി “( ഉത്പ.6:12).
നമുക്ക് സ്വന്തമെന്നു പറയാവുന്നത് അഹങ്കാരവും അദ്ധ്യാത്മിക അന്ധതയും ഹൃദയ കാഠിന്യവും അസ്ഥിരതയും ബലഹീനതയും ജഡമോഹവും തിന്മയിലേയ്ക്ക് നയിക്കുന്ന ഉഗ്ര വികാരങ്ങളും, ശാരീരിക അസ്വാസ്ഥ്യങ്ങളും മാത്രമാണ്.
പ്രകൃത്യാ നാം മയിലിനെക്കാൾ അഹങ്കാരികൾ ആണ്. തവള ചെളിയോടെന്നതിനേക്കാൾ നാം ലോകത്തോട് ചേർന്നിരിക്കുന്നു.
സർപ്പങ്ങളേക്കാൾ അസൂയാലുക്കളും പന്നിയേക്കാൾ ഭക്ഷണപ്രിയരും കടുവയേക്കാൾ ക്രൂരരും ആമയേക്കാൾ അലസരുമാണ്, നാം.
ഞാങ്ങണയേക്കാൾ നാം ബലഹീനരാണ് . കാറ്റാടിയേക്കാൾ ചഞ്ചലരാണ്. പാപവും ശൂന്യതയും മാത്രമാണ് നമുക്കുള്ളത് . നിത്യ നരകവും ദൈവകോപവും അല്ലേ നമ്മുടെ നേട്ടം?

 1. ഇപ്രകാരമെങ്കിൽ തന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ ആത്മ പരിത്യാഗം പരിശീലിക്കുകയും സ്വന്തം ജീവനെ കാര്യമായി കരുതാതിരിക്കുകയുംചെയ്യട്ടെ എന്നും സ്വന്തം ജീവനെ സ്നേഹിക്കുന്നവൻ അതിനെ നശിപ്പിക്കുമെന്നും ഈ ലോകത്തിൽ വച്ച് സ്വന്തം ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവന് വേണ്ടി അതിനെ പാലിക്കുന്നെന്നും (യോഹ 12/25)ദിവ്യ നാഥൻ പറഞ്ഞിരിക്കുന്നത് ഒട്ടും വിസ്മയജനകമല്ല.
  കാരണം കൂടാതെ കൽപിക്കാത്ത ആ നിത്യജ്ഞാനം നമ്മെത്തന്നെ വെറുക്കുവാൻ നമ്മോട് ആജ്ഞാപിക്കുന്നു. എന്തെന്നാൽ നമുക്ക് അതിനു മാത്രമേ അർഹതയുള്ളൂ.ദൈവത്തെപ്പോലെ സ്നേഹയോഗ്യനായി ആരുമില്ല.നമ്മെപ്പോലെ ദ്വേഷ്യമർഹിക്കുന്നവരും ആരാണുള്ളത്?

81

 1. അഹന്തയെ അടിപ്പെടുത്തുവാൻ നാം അനുദിനം നമ്മോട് തന്നെ മൃതരാകണം. അതായത് നമ്മുടെ ശാരീരികഇന്ദ്രിയങ്ങളുടെയും ആത്മീയശക്തികളുടെയും തെറ്റായ പ്രവർത്തനങ്ങളെ നാം പരിത്യജിക്കണം.നാം കാണുന്നത് കാണാതിരുന്നാൽ എന്നത് പോലെയും മനസിലാക്കുന്നത് മനസിലാകാതിരുന്നാൽ എന്നത് പോലെയും ഭൗതികവസ്തുക്കൾ ഉപയോഗിക്കുന്നത് ഉപയോഗിക്കാതിരുന്നാൽ എന്നത് പോലെയും ആയിരിക്കണം.( 1 കോറി.7:29-30)ഇതാണ് പ്രതിദിനം മരിക്കണം ( 1കോറി.15:31)എന്ന് വിശുദ്ധ പൗലോസ് പറയുന്നതിന്റെ അർത്ഥം.” ഗോതമ്പു മണി നിലത്തു വീണ് അഴിയുന്നില്ലെങ്കിൽ അത് അതേ പടിയിരിക്കും. ( യോഹ.12:24)നാം ആത്മ നിഗ്രഹം അഭ്യസിക്കുന്നില്ലെങ്കിൽ നമ്മുടെ ഭക്തകൃത്യങ്ങൾ ആവശ്യാവശ്യവും ഫലദായകവുമായ ഈ മരണത്തിലേയ്ക്ക് നമ്മെ നയിക്കുന്നില്ലെങ്കിൽ നാം നല്ല ഫലങ്ങൾ പുറപ്പെടുത്തുകയില്ല.ഭക്തകൃത്യങ്ങൾ നമുക്ക് ഉപയോഗ ശൂന്യമായി തീരും.നമ്മുടെ എല്ലാ സത്പ്രവൃത്തികളും സ്വേച്ഛയാലും സ്വസ്നേഹത്താലും കളങ്കപ്പെട്ടതായിരിക്കും. നമ്മുടെ വലിയ ത്യാഗങ്ങളെയും ഏറ്റവും നല്ലപ്രവൃത്തികളെയും പോലും ദൈവം വെറുക്കും.തന്മൂലം മരണ സമയത്ത് നാം സുകൃതങ്ങളും യോഗ്യതകളും ഇല്ലാത്തവരുമായി കാണപ്പെടും.തനിക്കു തന്നെ മരിച്ചു ക്രിസ്തുവിനോട് കൂടി ദൈവത്തിൽ മറഞ്ഞിരിക്കുന്ന ( കൊളോ.3:3)ആത്മാക്കൾക്ക് മാത്രം നല്കപ്പെടുന്ന യഥാർത്ഥ സ്നേഹാഗ്നിയുടെ ഒരു പൊരി പോലും നമ്മിൽ ഇല്ലെന്നു നാം കാണും.
 2. 3.അത് കൊണ്ട് പരിശുദ്ധ കന്യക മറിയത്തോടുള്ള വിവിധ ഭക്തികളിൽ നമ്മോട് തന്നെ മരിക്കാൻ നമ്മെ സഹായിക്കുന്ന ഭക്തി വേണം നാം തിരഞ്ഞെടുക്കാൻ. അത് നമ്മെ ഏറ്റവും കൂടുതൽ വിശുദ്ധീകരിക്കുന്നതും ആയിരിക്കണം.മിന്നുന്നതെല്ലാം പൊന്നെന്നോ മധുരമായതെല്ലാം മധുവെന്നോ കരുതുന്നത് മൗഢ്യമാണ്.അത് പോലെ എളുപ്പം പ്രവൃത്തിയിൽ വരുത്താവുന്നതും ഭൂരിപക്ഷം പേരും അഭ്യസിക്കുന്നതും ആയതു കൊണ്ട് ഒരു ഭക്തി കൂടുതൽ പവിത്രീകരണയോഗ്യമെന്നു കരുതുന്നത് യുക്തിയുക്തമല്ല.ലൗകിക കാര്യങ്ങൾ ത്വരിതഗതിയിലും എളുപ്പത്തിലും ആദായകരമായും ചെയ്യുവാൻ ചില പ്രകൃതിരഹസ്യങ്ങൾ സഹായകമാണ്.അത് പോലെ, പ്രകൃത്യാതീതമായവയിലും അവ എളുപ്പമായും ആനന്ദപ്രദമായും ചെയ്യുന്നതിനും നമ്മെ ശക്തരാക്കുന്ന ചില രഹസ്യങ്ങൾ ഉണ്ട്.അവ നമ്മെ അഹന്തയിൽ നിന്നും രക്ഷിക്കും. ദൈവത്തെക്കൊണ്ടു നിറയ്ക്കും. പുണ്യപൂർണത പ്രാപിക്കുവാൻ സഹായിക്കും.മാത്രമല്ല നിഷ്പ്രയാസം നിർവഹിക്കാവുന്നതും ആയിരിക്കും.

ഞാൻ വിശദമാക്കുവാൻ ഉദ്ദേശിക്കുന്ന ഭക്തകൃത്യം അപ്രകാരമുള്ള കൃപാവരത്തിന്റെ രഹസ്യമത്രേ.ക്രൈസ്തവരിൽ ഭൂരിഭാഗം പേർക്കും അജ്ഞാതമാണ് ഇത്.ഭക്താത്മാക്കളിൽ കുറച്ചുപേർ മാത്രമേ അത് ഗ്രഹിച്ചിട്ടുള്ളൂ. എന്നാൽ അതിനെ വിലമതിക്കുകയും പ്രയോഗികമാക്കുകയും ചെയ്യുന്നവർ വളരെ കുറച്ചു മാത്രം.ഈ ഭക്തകൃത്യത്തെ കുറിച്ച് വിശദീകരിക്കുന്നതിനു മുൻപായി നാലാമതൊരു സത്യം വിശദമാക്കേണ്ടിയിരിക്കുന്നു. അത് മൂന്നാമത്തേതിൽ നിന്നു പുറപ്പെടുന്നതാണ് താനും.

അനുദിന പ്രാർത്ഥനകൾ

1.പരിശുദ്ധാത്മാവിന്റെ ലുത്തിനിയ:

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ

മിശിഹായേ അനുഗ്രഹിക്കണമേ,

മിശിഹായേ അനുഗ്രഹിക്കണമേ

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ

സർവ്വശക്തനായ പിതാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെ അനാദിയായ പുത്രനും ലോകരക്ഷകനുമായ യേശുവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പിതാവിന്റെയും പുത്രന്റെയും അമേയമായ ജീവനായ പരിശുദ്ധാത്മാവേ,

ഞങ്ങളെ ശുദ്ധീകരിക്കണമേ

പരിശുദ്ധ ത്രിത്വമേ,

ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ

പിതാവിന്റെ വാഗ്ദാനമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

എല്ലാ നന്മകളുടെയും കാരണമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്വർഗ്ഗീയ നീരുറവയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ദഹിപ്പിക്കുന്ന അഗ്നിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആർദ്രമായ സ്നേഹമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആത്മീയാഭിഷേകമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സ്നേഹത്തിന്റെയും സത്യത്തിന്റെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സദുപദേശത്തിന്റെയും ആത്മശക്തിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

അറിവിന്റെയും ഭക്തിയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

സമാധാനത്തിന്റെയും ശാന്തതയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

വിനയത്തിന്റെയും നിഷ്കളങ്കതയുടെയും അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ആശ്വാസദായകനായ പരിശുദ്ധാത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

വിശുദ്ധീകരിക്കുന്ന ആത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

തിരുസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

അത്യുന്നതനായ ദൈവത്തിന്റെ ദാനമായ പരിശുദ്ധാരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

ദൈവമക്കളുടെ പുത്രസ്വീകാര്യത്തിന്റെ അരൂപിയേ,

ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധാത്മാവേ,

പാപത്തെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളെ നിറയ്ക്കണേ.

പരിശുദ്ധാത്മാവേ,

അവിടുന്നു എഴുന്നള്ളിവന്നു ഭൂമുഖം നവീകരിക്കണമേ.

പരിശുദ്ധാത്മാവേ,

അങ്ങേ പ്രകാശം ഞങ്ങളുടെ ആത്മാക്കളിൽ ചൊരിയണമേ.

പരിശുദ്ധാത്മാവേ,

ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ നിയമം എഴുതണമേ.

പരിശുദ്ധാത്മാവേ,

അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളെ കത്തിജ്വലിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

അങ്ങയുടെ പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ഞങ്ങൾക്കായി തുറക്കണമേ.

പരിശുദ്ധാത്മാവേ,

പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

സ്വർഗ്ഗീയ പ്രചോദനത്താൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ.

പരിശുദ്ധാത്മാവേ,

രക്ഷയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ.

പരിശുദ്ധാത്മാവേ,

ആവശ്യമായ ഒരേ ഒരു ജ്ഞാനം ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ,

നന്മ അഭ്യസിക്കുവാൻ പ്രചോദനം നൽകണമേ.

പരിശുദ്ധാത്മാവേ,

എല്ലാ പുണ്യങ്ങളുടെയും യോഗ്യത ഞങ്ങൾക്കു നൽകണമേ.

പരിശുദ്ധാത്മാവേ,

നീതിയിൽ ഞങ്ങളെ നിലനിർത്തണമേ.

പരിശുദ്ധാത്മാവേ,

അവിടുന്നു ഞങ്ങളുടെ നിത്യമായ പ്രതിഫലമാകണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്കയയ്ക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഞങ്ങളിൽ വർഷിക്കണമേ.

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

ജ്ഞാനത്തിന്റെയും ഭക്തിയുടെയും അരൂപിയെ ഞങ്ങൾക്കു നൽകണമേ.

കാർമികൻ : പരിശുദ്ധാത്മാവേ വരണമേ,
അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ.

സമൂഹം : അങ്ങേ സ്നേഹാഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കണമേ.

പ്രാർത്ഥിക്കാം

ഓ! കാരുണ്യവാനായ പിതാവേ, അങ്ങേ ദിവ്യാരൂപി ഞങ്ങളെ പ്രകാശിപ്പിക്കുകയും ജ്വലിപ്പിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. സ്വർഗ്ഗീയസുധ ഞങ്ങളിൽ ഒഴുക്കി, സത്പ്രവൃത്തികൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഞങ്ങളുടെ യാചനകൾ സാധിച്ചു തരണമേ.
ആമേൻ

 1. സമുദ്രതാരമേ സ്വസ്തി!

പ്രഭയോലും സമുദ്രതാരമേ സ്വസ്തി
ദേവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ.

ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടതു നീ സ്വീകരിച്ചു
മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ
ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ.

അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവ്വരോഗവുമകറ്റണേ അമ്മേ
സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ.

ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും.

സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ.

കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നന്നേക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ.

അത്യുന്നസുരലോകത്തെങ്ങും സദാ
സർവ്വശക്തനാം ത്രിത്വൈക ദേവാ
പിതാവേ, പുത്രാ, റൂഹായേ സ്തുതി
എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ.

അല്ലെങ്കിൽ

സ്വർഗ്ഗീയ താരകമേ!
ദീപ്തമായ സമുദ്രതാരമേ സ്വസ്തി!
ദൈവമാതാവേ സ്വസ്തി!
കന്മഷമില്ലാത്ത കന്യക,
സ്വർഗ്ഗീയവിശ്രമത്തിന്റെ വാതിൽ.

ഗബ്രിയേലിൽനിന്നും വന്ന മധുരമായ ആ അത്ഭുതം ഉൾക്കൊണ്ട് ഞങ്ങളിൽ സമാധാനം നിറയ്ക്കുക.

ഹവ്വയുടെ നാമം നീ മാറ്റി ബന്ധിതരുടെ ചങ്ങലകൾ തകർക്കുക.
അന്ധർക്ക് കാഴ്ച പകരുക.
ഞങ്ങളുടെ രോഗങ്ങൾ മാറ്റുക,
സകല അനുഗ്രഹങ്ങളും ചൊരിയുക.

ഒരമ്മയായി കൂടെയുണ്ടാകണമേ.
ദൈവവചനം,
ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മകനായി ജനിച്ചു.
അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കുക.

മഹത്വപൂരിതയായ കന്യകയേ,
ദയയുള്ളവരിൽ ദയാവാരിധേ,
കന്മഷരഹിതേ,
ഞങ്ങളെ സംരക്ഷിക്കുക.
ശുദ്ധരും കളങ്കരഹിതരുമായി,
ഞങ്ങളുടെ ജീവിതങ്ങളെ കറയില്ലാതെ കാക്കുക.
പാതകളെ സുരക്ഷിതമാക്കുക.
ഞങ്ങൾ ഒടുവിൽ പൂർണസന്തോഷം കണ്ടെത്തുന്നതുവരെ
ഉന്നതങ്ങളിൽ വസിക്കുന്ന,
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വശക്തനായവന് സകല മഹത്വവും,
ആമ്മേൻ

3.പരിശുദ്ധ ദൈവമാതാവിന്‍റെ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ,

കർത്താവേ അനുഗ്രഹിക്കണമേ.

മിശിഹായേ അനുഗ്രഹിക്കണമേ,

മിശിഹായേ അനുഗ്രഹിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ,

കർത്താവേ, അനുഗ്രഹിക്കണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ,

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ,

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

സ്വർഗസ്ഥനായ പിതാവായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ, 

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധാത്മാവായ ദൈവമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ മറിയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മിശിഹായുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദൈവവരപ്രസാദത്തിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രത്യാശയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും നിർമ്മലയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്യന്ത വിരക്തയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കളങ്കമറ്റ കന്യകയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്നേഹത്തിന് ഏറ്റവും യോഗ്യയായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്ഭുതത്തിന് വിഷയമായ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സദുപദേശത്തിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്രഷ്ടാവിന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

രക്ഷകന്‍റെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

തിരുസ്സഭയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കരുണയുടെ മാതാവേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും വിവേകമതിയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്തുതിക്കു യോഗ്യയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മഹാവല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഏറ്റവും വിശ്വസ്തയായ കന്യകേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നീതിയുടെ ദർപ്പണമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ആത്മജ്ഞാനപൂരിത പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ബഹുമാനത്തിന്‍റെ പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അത്ഭുതമായ ഭക്തിയുടെ പാത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദാവീദിന്‍റെ കോട്ടയേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

നിർമ്മലദന്തം കൊണ്ടുള്ള കോട്ടയേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർണ്ണാലയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വാഗ്ദാനത്തിന്‍റെ പേടകമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർഗ്ഗത്തിന്‍റെ വാതിലേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ഉഷഃകാല നക്ഷത്രമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

രോഗികളുടെ ആരോഗ്യമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പാപികളുടെ സങ്കേതമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രവാസികളുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പീഡിതരുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ക്രിസ്ത്യാനികളുടെ സഹായമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

മാലാഖമാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പൂർവപിതാക്കന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ദീർഘദർശികളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ശ്ലീഹന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വേദസാക്ഷികളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വന്ദകന്മാരുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കന്യകകളുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സകല വിശുദ്ധരുടെയും രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

അമലോത്ഭവയായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സ്വർഗ്ഗാരോപിതയായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സമാധാനത്തിന്‍റെ രാജ്ഞീ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

ലോകത്തിന്‍റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,

കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവ്വേശ്വരന്‍റെ പുണ്യപൂർണ്ണയായ മാതാവേ, ഇതാ ഞങ്ങൾ നിന്നിൽ അഭയം തേടുന്നു.
ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ.
ഭാഗ്യവതിയും അനുഗൃഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കണ്‍‌പാര്‍ത്ത് നിത്യകന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ.
ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ.

ആമേൻ

ആദ്ധ്യാത്മികാഭ്യാസങ്ങൾ:

പ്രാർത്ഥനകൾ, പരിശോധനകൾ, വിചിന്തനങ്ങൾ, സ്വയം പരിത്യാഗപ്രവൃത്തികൾ, പാപത്തെപ്പറ്റിയുള്ള മനസ്താപം, എന്നോടുതന്നെയുള്ള അവജ്ഞ – ഇവയെല്ലാം മറിയത്തിൻ്റെ പാദങ്ങളിലിരുന്നു നിർവ്വഹിക്കുക. അവളിൽനിന്നാണ് ആത്മജ്ഞാനത്തിനുള്ള പ്രകാശം നാം പ്രതീക്ഷിക്കുക. അവളുടെ സമീപത്താകുമ്പോൾ നമ്മുടെ ദുരിതാവസ്ഥയുടെ ആഴങ്ങൾ ശരിയായി തിട്ടപ്പെടുത്തുവാനും അതിൽ നിരാശപ്പെടാതിരിക്കുവാനും സാധിക്കും.

രണ്ടാം ഘട്ടം – ആത്മ ജ്ഞാനം

79.