57 രാജ്യങ്ങളിൽ ഉള്ള ദൈവ കരുണയുടെ പ്രേക്ഷിതർ കേരളത്തിന്റെ മണ്ണിൽ വീണ്ടും ഒന്നിക്കുന്നു…. നവ സുവിശേഷവൽക്കരണത്തിന്റെ ഈറ്റില്ലമായ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ!

മഹാതിരുനാൾ ആയ ദൈവ കരുണയുടെ തിരുനാൾ ദിനം, 2024 ഏപ്രിൽ മാസം 7 ആം തീയതി മുതൽ 10 ആം തീയതി വരെ!

മേജർ ആർച്ച് ബിഷപ്പ് എമിരത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ദിവീന മിസരികോർഡിയ മിനിസ്ട്രിയുടെ പേട്രൻ മാർ വർഗീസ് ചക്കാലക്കൽ, ദൈവ കരുണയുടെ തിരുനാളിന്റെ പ്രഖ്യാപനത്തിന് നേർസാക്ഷിയും ദൈവ കരുണയുടെ പ്രവാചകനുമായ നമ്മുടെ ആധ്യാത്മിക പിതാവ് അഭിവന്ദ്യ മാർ ആൻറണി ചിറയത്ത്, വിവിധ റീത്തുകളിൽ നിന്നുള്ള മറ്റ് പിതാക്കന്മാർ, ലോകപ്രശസ്ത വചനപ്രഘോഷകനും ദൈവ കരുണയുടെ മുഖവുമായ ബഹുമാനപ്പെട്ട ജോർജ് പനക്കലച്ചൻ, ഈ കാലഘട്ടത്തിൽ സഭയെ പിടിച്ചു കുലുക്കുന്ന കരുത്തുറ്റ പരിശുദ്ധാത്മാവിന്റെ പ്രവാചക ശബ്ദം ബ്രദർ സന്തോഷ് കരുമത്ര, തുടങ്ങിയവരുടെ അനുഗ്രഹീത സാന്നിധ്യത്താൽ സമ്പൂർണ്ണമായ ദൈവ കരുണയുടെ മഹാ കൂട്ടായ്മയിലേക്ക് നിങ്ങളെ ഏവരെയും ഈശോയുടെ നാമത്തിൽ സ്വാഗതം ചെയ്യുന്നു. സാധിക്കുന്ന എല്ലാവരും Rev. Sr. മഞ്ജു മാർഗരറ്റിനെയും (+917994519465), ബ്രദർ ജോയലിനെയും (+919961167804) കോൺടാക്ട് ചെയ്ത് സീറ്റുകൾ എത്രയും പെട്ടെന്ന് തന്നെ ബുക്ക് ചെയ്യണമെന്ന് അറിയിക്കുന്നു. മിനിസ്ട്രിയിൽ ഉള്ള എല്ലാവരും ദൈവകരുണയുടെ മഹാ തിരുനാളിനായും അതിനോട് അനുബന്ധിച്ച് നടക്കുന്ന ഈ ധ്യാനത്തെയും കോൺഫറൻസിനെയും സമർപ്പിച്ച് ശക്തമായി പ്രാർത്ഥിച്ച് ഒരുങ്ങണമെന്ന് ഓർമിപ്പിക്കുന്നു. കാരുണ്യവാനായ ഈശോ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Br. Prince Sebastian DIVINA MISERICORDIA INTERNATIONAL MINISTRIES

🌷 JESUS I TRUST IN YOU🌷